സിനിമയേക്കാൾ കൂടുതൽ ഫോട്ടോ ഷൂട്ട് നടത്തുന്നവരാണ് ഇന്നത്തെ സിനിമാ നടികൾ. അതീവ ഗ്ലാമറസായി വരെ പ്രത്യക്ഷപ്പെടുന്ന നടികളുടെ ഇപ്പോഴത്തെ ഫോട്ടോഷൂട്ട് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ഇല്ലാതിരുന്ന കാലത്ത് ഗ്ലാമറസ് ആൻഡ് ബോൾഡ് ലുക്കിൽ ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് നടിയാണ് ബീഗം പര.
ഒരു ഗ്ലാമറസ് നടി എന്നതിനേക്കാളേറെ മികച്ചൊരു അഭിനേത്രി എന്ന നിലയിലും പ്രശസ്തിയാർജിച്ച ബീഗം 1951ൽ ലൈഫ് മാഗസിന് വേണ്ടി നടത്തിയ ബോൾഡ് ഫോട്ടോഷൂട്ട് അന്നുവരെ ഉണ്ടായിരുന്ന എല്ലാ സങ്കല്പങ്ങളെയും മാറ്റിമറിച്ചു. ജെയിംസ് ബുർക് എന്ന അന്നത്തെ ഒരു പ്രശസ്ത ഫോട്ടോഗ്രാഫറാണ് ആ ചിത്രങ്ങൾ പകർത്തിയത്.ബോളിവുഡ് ഇതിഹാസമായിരുന്ന ദിലീപ് കുമാറിന്റെ സഹോദരൻ നസീർ ഖാനാണ് ബീഗത്തിന്റെ ഭർത്താവ്.
1940 1950കളിലും സജീവമായിരുന്ന ബീഗം 50 വർഷത്തിന് ശേഷം 2007ൽ സഞ്ജയ് ലീല ബൻസാലിയുടെ സാവരിയ എന്ന ചിത്രത്തിൽ സോനം കപൂറിന്റെ മുത്തശ്ശിയായി അഭിനയിച്ചു. 2008 ഡിസംബർ 9ന് ആണ് താരം ഈ ലോകത്തോട് വിട പറഞ്ഞത്.
Post Your Comments