വാഗമണ്ണിലെ ലഹരി പാർട്ടിയിൽ അറസ്റ്റിലായായ നടിയും മോടലുമായ തൃപ്പൂണിത്തുറ സ്വദേശി ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തന്റെ സ്വദേശം കൊൽക്കത്തയാണ്. അതിനാൽ മലയാളം അറിയില്ലെന്നും തൻ പറഞ്ഞത് പൊലീസിന് വ്യക്തമാകാഞ്ഞതുകൊണ്ടാണ് കേസിൽ പ്രതിയായതെന്ന് ബ്രിസ്റ്റി നൽകിയ ഹർജിയിൽ പറയുന്നു.
വാഗമണിലെ റിസോര്‍ട്ടിൽ നടന്ന നിശാപാര്‍ട്ടിയിൽ നിന്നും ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരെയാണ് അറസ്റ്റ് ചെയ്തത്. ബ്രിസ്റ്റിയും സുഹൃത്തുക്കളും ചേര്‍ന്ന് വാഗമണിലേക്ക് വിനോദയാത്ര പോയത് ഡിസംബർ 19നാണ്. സ്വകാര്യ റിസോർട്ടിലായിരുന്നു താമസിച്ചത്. അവിടെ ഡിജെ പാർട്ടി നടന്നപ്പോള്‍ ഒപ്പം ചേരുകയായിരുന്നുവെന്നാണ് ബിടെക് വിദ്യാർഥിനി കൂടിയായ നടി പറഞ്ഞിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയുമായി തന്‍റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഈ മാസമാണ് വിവാഹം നിശ്ചയിച്ചിട്ടുള്ളതെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. ബ്രിസ്റ്റിയുടെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ടായിരുന്നു. എംഡിഎംഎ, എൽഎസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദമായ എക്സറ്റസി പിൽസ്, എക്സറ്റസി പൗഡര്‍, ചരസ്, ഹാഷീഷ് തുടങ്ങിയവയും കണ്ടെത്തിയിരുന്നു.
Post Your Comments