പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് ഖുശ്ബു. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കുന്ന ഖുശ്‍ബു കഴിഞ്ഞ ദിവസം ഷെയർ ചെയ്ത കുടുംബത്തോടൊപ്പമുള്ള ചിത്രമാണ് വൈറലാകുന്നത്.
ഇത് കഴിഞ്ഞ വര്‍ഷത്തെ ഫോട്ടോയാണ്. സെപ്റ്റംബര്‍ 29ന് എന്റെ ജന്മദിനത്തിലേത്. കുടുംബം അര്‍ദ്ധ രാത്രിയില്‍ എഴുന്നേറ്റ് എനിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നു. എല്ലാ കാര്യങ്ങള്‍ കൊണ്ടും ഇത് പ്രത്യേകതയുള്ളതാണ്, എന്റെ അമ്പതാം ജന്മദിനം. ആഘോഷങ്ങളൊന്നുമില്ലെങ്കിലും സ്‍നേഹം നിറഞ്ഞതായിരുന്നുവെന്ന് എഴുതിക്കൊണ്ടായിരുന്നു ഖുശ്‍ബു ചിത്രം പങ്കുവെച്ചത്. സംവിധായകനും നടനുമായ സുന്ദര്‍ സിയാണ് ഖുശ്‍ബുവിന്റെ ഭര്‍ത്താവ്.
Post Your Comments