GeneralKollywoodLatest NewsNEWS

ഒന്നും അടിച്ചേൽപ്പിക്കാൻ കഴിയില്ല; ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ കാരണത്തെക്കുറിച്ചു എആര്‍ റഹ്‌മാന്‍

അച്ഛനും സംഗീത സംവിധായകനുമായ ആര്‍കെ ശേഖറിന്റെ മരണ ശേഷമാണ് റഹ്‌മാനും കുടുംബവും ഇസ്‌ലാം മതം സ്വീകരിച്ചത്

മലയാളികൾക്കും ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് എആര്‍ റഹ്‌മാന്‍.സംഗീതം കൊണ്ടു മാത്രമല്ല, ഇസ്‌ലാമിലേക്കുള്ള മതം മാറ്റം കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന റഹ്മാൻ ഹിന്ദുസ്ഥാന്‍ ടൈംസ് ബ്രഞ്ചിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മതപരിവര്‍ത്തനത്തെ കുറിച്ച്‌ തുറന്നു പറഞ്ഞത്.

അച്ഛനും സംഗീത സംവിധായകനുമായ ആര്‍കെ ശേഖറിന്റെ മരണ ശേഷമാണ് റഹ്‌മാനും കുടുംബവും ഇസ്‌ലാം മതം സ്വീകരിച്ചത്. ‘നിങ്ങള്‍ക്ക് ഒന്നും അടിച്ചേല്‍പ്പിക്കാനാകില്ല. ചരിത്രം ബോറായതു കൊണ്ട് ഇകണോമിക്‌സോ സയന്‍സോ എടുത്തോളൂ എന്ന് നിങ്ങളുടെ മകനോടോ മകളോടോ പറയാന്‍ ആകില്ല. അത് വ്യക്തിരമായ ഇഷ്ടമാണ്’ – ‌ റഹ്‌മാന്‍ പറഞ്ഞു.

read also:ജഗതി സിനിമയിലേക്ക് ; മടങ്ങി വരവ് ‘സിബിഐ 5’-ൽ മമ്മൂട്ടിക്കൊപ്പം

”എ ആര്‍ റഹ്‌മാന്‍ഇസ്‌ലാമിലേക്ക് മതം മാറുന്നു എന്നതല്ല, ഒരിടം കണ്ടെത്തുക എന്നതാണ്. നിങ്ങള്‍ക്ക് അകത്തെ ബട്ടണ്‍ അതമര്‍ത്തുന്നുണ്ടോ എന്നാണ്. കാര്യങ്ങള്‍ അങ്ങേയറ്റം സവിശേഷമാണ് എന്നാണ് ആത്മീയ അധ്യാപകര്‍, സൂഫീ ഗുരുക്കള്‍ എന്നെയും മാതാവിനെയും പഠിപ്പിച്ചത്. എല്ലാ വിശ്വാസത്തിലും ഇത്തരം സവിശേഷതകള്‍ ഉണ്ട്. ഇതാണ് നമ്മള്‍ തെരഞ്ഞെടുത്തത്. ഞങ്ങള്‍ അതിനു മുമ്ബില്‍ ഉറച്ചു നില്‍ക്കുന്നു.” അദ്ദേഹം പങ്കുവച്ചു.

ഹിറ്റ് ചിത്രമായ റോജയുടെ ഫിലിം ക്രഡിറ്റില്‍ മാതാവ് കരീമാ ബീഗത്തിന്റെ നിർദ്ദേശപ്രകാരമാണ് ദിലീപ് കുമാറിന് പകരം എ.ആര്‍ റഹ്‌മാന്‍ എന്ന് ചേര്‍ത്തത് എന്ന് അദ്ദേഹത്തെ കുറിച്ചുള്ള നോട്ട്‌സ് ഓഫ് എ ഡ്രീം എന്ന ആത്മകഥാപരമായ പുസ്തകത്തില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button