
ആരാധകരുടെ പ്രിയങ്കരിയാണ് അനാർക്കലി മരക്കാർ. 2016 ൽ പുറത്തിറങ്ങിയ ,’ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ അരങ്ങേറ്റം. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് അനാർക്കലി. ഇപ്പോഴിതാ ഹിമാചലിൽ അവധി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് വൈറലാകുന്നത്.
മഞ്ഞിൽ തണുത്തു വിറച്ച് ‘നീ ഹിമമഴയായ് വരൂ,’ എന്ന ഗാനം ആലപിക്കുകയാണ് അനാർക്കലി. ഇതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
ഹിമാചലിലെ ഏറ്റവും തണുത്ത ഗ്രാമങ്ങളിലൊന്ന് എന്ന് തദ്ദേശീയർ വിശേഷിപ്പിക്കുന്ന ഷിൽഹയിൽ നിന്നുള്ള ചിത്രങ്ങളും അനാർക്കലി പങ്കുവച്ചിട്ടുണ്ട്.
https://www.instagram.com/p/CJqBfLsHEZi/?utm_source=ig_web_copy_link
Post Your Comments