
മലയാള സിനിമ തന്നെ വേണ്ടവിധമാണോ ഉപയോഗിച്ചതെന്ന് പ്രേക്ഷകരോട് ചോദിക്കേണ്ട ചോദ്യമാണെന്നും തന്നെ സംബന്ധിച്ച് ചെറിയ മോഹങ്ങളുമായി വന്ന തനിക്ക് ഇത്തരം മികച്ച സംവിധാകരുടെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും മനോജ് കെ ജയൻ ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പങ്കുവയ്ക്കുന്നു.
“മലയാള സിനിമ എന്നെ വേണ്ട വിധമാണോ ഉപയോഗിച്ചതെന്ന് പ്രേക്ഷകരോട് ചോദിക്കേണ്ട ചോദ്യമാണ്. ഞാൻ ചെറിയ ചെറിയ മോഹങ്ങളുമായിട്ടാണ് സിനിമയിൽ വരുന്നത്. അപ്പോൾ ആ ചെറിയ മോഹങ്ങളിൽ നിന്ന് ഒരിക്കലൂം പ്രതീക്ഷിക്കാത്ത സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ എനിക്ക് സാധിച്ചു. അപ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. പ്രേക്ഷകരാണ് പലപ്പോഴും എന്നോട് പറയുന്നത് മനോജ് കെ ജയന് എന്ത് കൊണ്ട് ‘അനന്തഭദ്രം’, പോലെ ‘പഴശ്ശിരാജ’ പോലെ ‘സർഗ്ഗം’ പോലെയുള്ള മികച്ച സിനിമകൾ കിട്ടുന്നില്ല. എപ്പോഴും നമുക്ക് അത്തരം കഥാപാത്രങ്ങൾ പ്രതീക്ഷിക്കാൻ പറ്റില്ല. അത് നൂറു കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ ഒരിക്കൽ മാത്രം കിട്ടുന്നതാണ്. നല്ല വേഷങ്ങൾ ലഭിച്ച ശേഷവും അത്തരം റോളുകൾ വീണ്ടും ലഭിക്കാൻ ഞാൻ എന്നിലെ നടനെ പ്രമോട്ട് ചെയ്തില്ല എന്നതാണ് സത്യം. ഞാൻ അതിൽ വലിയ പരാജിതനാണ്. സെൽഫ് മാർക്കറ്റിങ് ചെയ്യാൻ കഴിയാത്തത് എന്നിലെ നടന്റെ പരിമിതി തന്നെയാണ്”. മനോജ് കെ ജയൻ പറയുന്നു.
Post Your Comments