
പ്രേഷകരുടെ [പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. സിനിമയിൽ മാത്രമല്ല ശാരീരികമായ ഫിറ്റ്നസിന്റെ കാര്യത്തിലും മലയാളത്തിന്റെ സൂപ്പർ താരം മാസാണ്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹൻലാലിന്റെ പുതിയ വർക്കൗട്ട് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ശരീര വ്യായാമത്തിനു വേണ്ടി മോഹൻലാൽ ജിമ്മിലേയ്ക്ക് എത്തുന്നതും തുടർന്ന് ഫിറ്റ്നസ് പരിശീലകനൊപ്പം വ്യായാമം ചെയ്യുന്നതുമാണ് വിഡിയോയില്‍ കാണാനാകുക.
‘മോട്ടിവേഷനാണ് എന്തും തുടങ്ങാൻ നിങ്ങളെ സഹായിക്കുന്നത്. ശീലം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ഒരു ശീലം പിന്തുടരുക’…വിഡിയോയ്‌ക്കൊപ്പം മോഹൻലാൽ കുറിക്കുന്നു. നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായത്.
Post Your Comments