പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. അമ്മ ഗിരിജയെക്കുറിച്ചുള്ള വിശേഷങ്ങൾ എപ്പോഴും താരം പങ്കുവെക്കാറുണ്ട്. അടുത്തിടയിൽ ഒരു ഇടവേളയ്ക്ക് ശേഷം ‘അമ്മ വീണ്ടും എഴുതി തുടങ്ങിയ സന്തോഷ വാർത്തയും മഞ്ജു പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അമ്മയുടെ ജന്മദിനത്തിൽ സ്നേഹം നിറഞ്ഞ കുറിപ്പ് പങ്കുവെച്ചുകൊണ്ട് ആശംസ അറിയിച്ചിരിക്കുകയാണ് മഞ്ജു.
“എന്റെ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ. ഈ സ്ത്രീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു, ജീവിതത്തിൽ പുതിയത് എന്തെങ്കിലും തുടങ്ങാൻ ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിക്കുന്നു.,” എന്നാണ് മഞ്ജു കുറിക്കുന്നത്.
https://www.instagram.com/p/CJplYe9JKvG/?utm_source=ig_web_copy_link
Post Your Comments