
തമിഴകത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ പുതു പ്രഖ്യാപനങ്ങളുമായി നടൻ കമല്‍ ഹാസൻ സജീവമായി നിൽക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കൊണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ച കമൽ ഹസ്സൻ വീട്ടമ്മമാര്‍ക്ക് പെന്ഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇനെതിരെ ട്വീറ്റുമായി കങ്കണ റണാവത്ത്. വീട്ടമ്മമാര്‍ ഭര്ത്താക്കന്മാര്ക്കൊപ്പം സെക്സ് ചെയ്യുന്നതിനും, കുട്ടികളെ നോക്കുന്നതിനും വിലയിടരുതെന്നാണ് കങ്കണ ട്വീറ്റ് ചെയ്തതത്.
‘ഞങ്ങള്‍ ഭര്ത്താക്കന്മാര്ക്കൊപ്പം സെക്സ് ചെയ്യുന്നതിനും, സ്വന്തം കുഞ്ഞിനെ നോക്കുന്നതിനും വിലയിടരുത്. വീടെന്ന ഞങ്ങളുടെ സാമ്രാജ്യത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ശമ്പളത്തിന്റെ ആവശ്യമില്ല. എല്ലാം ഇങ്ങനെ കച്ചവട മനോഭാവത്തില്‍ കാണരുത്. നിങ്ങള്‍ ഭാര്യമാരോട് ചോദിക്കു, അവര്‍ക്ക് വേണ്ടത് നിങ്ങളെ മുഴുവനായുമാണ്. അല്ലാതെ സ്നേഹവും, ബഹുമാനവും, ശമ്ബളവും മാത്രമല്ല.’ കങ്കണ കുറിച്ചു
Post Your Comments