BollywoodGeneralLatest NewsMovie GossipsNEWS

23 വയസ്സിനിടയിൽ അഭിനയിച്ചത് രണ്ട് സിനിമകൾ ; ജാൻവി സ്വന്തമാക്കിയത് 39 കോടിയുടെ വീട്

ബോളിവുഡിലെ പ്രമുഖ താരങ്ങൾ താമസിക്കുന്ന ഏരിയയിൽ തന്നെയാണ് ജാൻവിയുടെ പുതിയ വീടും

സിനിമയിൽ എന്നതിലുപരി സോഷ്യൽ മീഡിയയിലും തിളങ്ങുന്ന താരമാണ് ബോളിവുഡ് നടി ജാൻവി കപൂർ. താരത്തിന്റെ ചിത്രങ്ങളും മറ്റും നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്. നടി ശ്രീവിദ്യയുടേയും നിർമാതാവ് ബോണി കപൂറിന്റേയും മകൾ കൂടിയായ ജാൻവിക്ക് 23 വയസ്സ് മാത്രമാണ് പ്രായം. 2018 ൽ ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ഇതുവരെ രണ്ടു സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളത്.

2016 ൽ പുറത്തിറങ്ങിയ മറാത്തി ചിത്രം സൈറാത്തിന്റെ ഹിന്ദിപതിപ്പായിരുന്ന ധഡക് ആയിരുന്നു ജാൻവിയുടെ ആദ്യ ചിത്രം. പിന്നീട് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് രണ്ടാമത്തെ ചിത്രം പുറത്തിറങ്ങിയത്. ഗുഞ്ചൻ സക്സേന ആയിരുന്നു ജാൻവിയുടെ രണ്ടാമത്തെ ചിത്രം. ഇപ്പോഴിതാ സ്വന്തമായി ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. മുംബൈ ജുഹൂവീൽ മൂന്ന് നില കെട്ടിടമാണ് താരം സ്വന്തമായി വാങ്ങിയിരിക്കുന്നത്.78 ലക്ഷം രൂപയാണ് വീടിന്റെ രജസിട്രേഷനായി ചെലവാക്കിയിരിക്കുന്നത്.

ബിൽഡിങ്ങിൽ 14,15,16 നിലകളാണ് ജാൻവി സ്വന്തമായി വാങ്ങിയിരിക്കുന്നത്. ആറ് കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലവും സ്വന്തമാക്കിയിട്ടുണ്ട്.ബോളിവുഡിലെ പ്രമുഖ താരങ്ങൾ താമസിക്കുന്ന ഏരിയയിൽ തന്നെയാണ് ജാൻവിയുടെ പുതിയ വീടും. ഏകദേശം 39 കോടി രൂപ മുടക്കിയാണ് ജാൻവി ഈ ആഢംബര വീട് സ്വന്തമാക്കിയിരിക്കുന്നത്.

കാർത്തിക് ആര്യൻ നായകനാകുന്ന ദോസ്താന 2 ആണ് ജാൻവിയുടെ പുതിയ ചിത്രം.

shortlink

Post Your Comments


Back to top button