CinemaGeneralMollywoodNEWS

ആ സിനിമ കാണുമ്പോൾ ഞങ്ങളുടെ സഖാവ് മരിച്ചിട്ടില്ല എന്ന തോന്നലാണ് ഉണ്ടാകുന്നതെന്ന് പലരും പറയും

ഞാൻ രാഷ്ട്രീയ വേഷം ചെയ്യുമ്പോൾ അനുകരിക്കാൻ ശ്രമിക്കാറില്ല

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രി വേഷം ചെയ്ത നടൻ ജനാർദ്ദനൻ. തന്റെ അത്തരം കഥാപാത്രങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ‘ഏകലവ്യൻ’ എന്ന സിനിമയിലെ മുഖ്യമന്ത്രി വേഷം കണ്ടിട്ട് ഞങ്ങളുടെ സഖാവ് മരിച്ചിട്ടില്ല എന്ന് പല പ്രമുഖരും തന്നോട് പറയാറുണ്ടെന്നും അത് കേൾക്കുമ്പോൾ തനിക്ക് വല്ലാത്ത അഭിമാനം തോന്നുമെന്നും തന്റെ മുഖ്യമന്ത്രി കഥാപാത്രങ്ങളെക്കുറിച്ച് പങ്കുവച്ചു കൊണ്ട് ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ജനാർദ്ദനൻ പറയുന്നു.

“പത്തോളം സിനിമകളിൽ ഞാൻ മുഖ്യമന്ത്രിയുടെ വേഷം ചെയ്തു. ഇത്രയും മുഖ്യമന്ത്രിയായ വേറെ ഒരു നടനും മലയാളത്തിൽ ഉണ്ടാകില്ല. ‘രൗദ്രം’ എന്ന സിനിമയിലെ മുഖ്യമന്ത്രിയുടെ വേഷം വിമര്ശിക്കപ്പെട്ടിരുന്നു. അതിലെ സംഭാഷണങ്ങളൊക്കെ കുറച്ചു രൂക്ഷമായിരുന്നു. പക്ഷെ അത് ആരെയാണോ എഴുത്തുകാരൻ ഉദ്ദേശിക്കുന്നത് അവരൊന്നും ഒരു നടനെന്ന നിലയിൽ എനോട് ദേഷ്യം കാണിച്ചിട്ടില്ല. ‘ഏകലവ്യൻ’ എന്ന സിനിമയിലെ മുഖ്യമന്ത്രി വേഷം കാണുമ്പോൾ ഞങ്ങളുടെ സഖാവ്‌ മരിച്ചിട്ടില്ല എന്ന് തോന്നാറുണ്ട് എന്ന് പലരും പറയാറുണ്ട്. അത് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷമാണ്. ഞാൻ രാഷ്ട്രീയ വേഷം ചെയ്യുമ്പോൾ അനുകരിക്കാൻ ശ്രമിക്കാറില്ല, എന്നാലും ഒരു മുഖ്യമന്ത്രിയുടെ ഗൗരവ ഇടപെടലൊക്കെ ചെയ്യുന്നതല്ലാതെ ഒരു രാഷ്ട്രീയക്കാരന്റെയും മൂവ്മെന്റ് ഞാൻ ചെയ്യില്ല. വേണെമെങ്കിൽ മുൻകാല സിനിമകളിലൊക്കെ സഖാവ് അച്യുതമേനോന്റെ ഡയലോഗ് ഡെലിവെറിയൊക്കെ നമുക്ക് അനുകരിക്കാം പക്ഷെ ഞാൻ ഒരിക്കലൂംഅങ്ങനെ ചെയ്തിട്ടില്ല എന്നതാണ് സത്യം”.

shortlink

Related Articles

Post Your Comments


Back to top button