മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളിൽ നായകനായി അഭിനയിക്കുമ്പോൾ തമിഴിൽ നിന്ന് വന്ന ഓഫർ നിരസിച്ചതിന്റെ കാരണം തുറന്നു പറയുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. സ്വകര്യ ജീവിതത്തിൽ കുറച്ചു പ്രൈവസി വേണമെന്ന ചിന്തയാണ് അതിനു പ്രേരിപ്പിച്ചതെന്നും ഇപ്പോൾ ആലോചിക്കുമ്പോൾ അതൊക്കെ ഒരു മണ്ടത്തരമായിരുന്നോ എന്ന് തോന്നാറുണ്ടെന്നും ഒരു പ്രമുഖ മീഡിയയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ കുഞ്ചാക്കോ ബോബൻ പറയുന്നു. താൻ ചെയ്ത ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങൾ തന്നിലെ നടനെ ഒരു ചട്ടക്കൂടിൽ ലഘൂകരിച്ചു നിർത്തുന്നതാണെന്നു മനസിലാക്കാൻ വളരെ വൈകിപ്പോയെന്നും താരം പറയുന്നു താൻ സ്വപ്നം കണ്ടതിലേറെ സൗഭാഗ്യങ്ങൾ നൽകിയ ചിത്രമാണ് അനിയത്തിപ്രാവ് എന്നും തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പങ്കുവച്ചു കൊണ്ട് കുഞ്ചാക്കോ ബോബൻ പറയുന്നു.
“ഞാൻ ആദ്യമായി അഭിനയിച്ചത് ‘അനിയത്തി പ്രാവ്’ എന്ന സിനിമയിലായിരുന്നു ചിത്രം വാൻ വിജയമായിരുന്നു. ഞാൻ സ്വപ്നം കാണുന്നതിലും കൂടുതൽ സൗഭാഗ്യങ്ങൾ, അംഗീകാരങ്ങൾ എനിക്ക് നേടി തന്ന കഥാപാത്രവും സിനിമയുമാണ്. ഫാസിൽ എന്ന് പറയുന്ന സംവിധായകന്റെ മുഴുവൻ കഴിവും ഞാൻ അഭിനയിച്ച കഥാപാത്രത്തിലൂടെ കാണാൻ സാധിച്ചു. അതിനു ശേഷം വന്നത് ‘നക്ഷത്രത്താരാട്ട്’ അതും ഹിറ്റായിരുന്നു. പിന്നെ വന്ന ‘നിറം’, ‘സ്വപ്നക്കൂട്’, ‘കസ്തൂരിമാൻ’ തൂടങ്ങിയ സിനിമകളും ഹിറ്റായിരുന്നു പക്ഷെ ഇതെല്ലം ക്യാമ്പസ് പശ്ചാത്തലമായി നിൽക്കുന്ന സിനിമകൾ കൂടിയായിരുന്നു. പിന്നെ ‘പ്രിയം’ പോലെയുള്ള സോഫ്റ്റ് സിനിമകൾ. ഇതൊക്കെ നല്ല വിജയം നേടിയെങ്കിലും എന്നിലെ നടനെ അഭിനയത്തിന്റ ഒരു പരിമിധിക്കുള്ളിൽ നിർത്തിയ സിനിമകൾ ആയിരുന്നുവെന്നു തിരിച്ചറിയാൻ ഞാൻ വൈകി എന്നതാണ് സത്യം. ആ സമയത്ത് എനിക്ക് ഒരുപാട് തമിഴ് സിനിമകൾ വന്നു, പക്ഷെ എന്റെ സ്വകാര്യ ജീവിതത്തിൽ ഒരു പ്രൈവസി വേണമെന്ന ചിന്തയാൽ ഞാൻ അതൊക്കെ ഉപേക്ഷിച്ചു ഇപ്പോൾ ചിന്തിക്കുമ്പോൾ അതൊക്കെ മണ്ടത്തരമായി തോന്നാം”.
Post Your Comments