കൊച്ചി: ദൃശ്യം രണ്ടാം ഭാഗം റിലീസുമായി ബദ്ധപ്പെട്ട് നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. പുതുവർഷ ദിനത്തിലാണ് മോഹൻലാൽ ദൃശ്യം രണ്ടാം ഭാഗം ആമസോൺ പ്രിമിലൂടെ റിലീസ് ചെയ്യുന്ന വിവരം പുറത്തുവിട്ടത്. പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം തീയേറ്റർ റിലീസ് ചെയ്യാതെ ഓൺലൈൻ റിലീസ് ചെയ്യുന്നതിനെതിരെ തിയറ്റർ ഉടമകൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തി.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും രംഗത്തെത്തിയിരിക്കുകയാണ്. വിമർശകർ തൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ചില്ലെന്ന് ആൻ്റണി പെരുമ്പാവൂർ പറയുന്നു. സ്വന്തം കാര്യം മാത്രമാണ് വിമർശകർ ചിന്തിച്ചത്. ദൃശ്യം 2 എന്ന ചിത്രത്തിന് തീയറ്ററുകളുമായി കരാർ ഉണ്ടായിരുന്നില്ല. ആമസോൺ പ്രൈമുമായുള്ള കരാറിൽ നിന്ന് ഇനി പിൻമാറാൻ കഴിയില്ലെന്നും ആൻ്റണി പെരുമ്പാവൂർ വ്യക്തമാക്കി.
Post Your Comments