സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന താരകുടുംബമാണ് നടി അഹാന കൃഷ്ണയുടേത്. ഇപ്പോഴിതാ നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും അഹാനയുടെ അമ്മയുമായ സിന്ധു കൃഷ്ണയുടെ ഇൻസ്റ്റാഗ്രാം കുറിപ്പാണു വൈറലാകുന്നത്. മകൾ അഹാന കൃഷ്ണയെ ഒരുപാട് മിസ് ചെയുന്നു എന്നു കുറിച്ചുകൊണ്ടാണ് സിന്ധുവിന്റെ പോസ്റ്റ്.
ഒരു മാസത്തിലേറെയായി ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വീട് വിട്ട് നിൽക്കുകയായിരുന്നു അഹാന കൃഷ്ണ. ഷൂട്ടിംഗ് പൂർത്തിയായെങ്കിലും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാനാവാതെ ഐസലേഷനിൽ കഴിയുകയാണ് അഹാന. അസുഖം മാറി വേഗം തിരിച്ചുവരൂ അമ്മു ചേച്ചി എന്നാണ് അഹാനയോട് കുഞ്ഞനുജത്തി ഹൻസിക പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ചിത്രീകരണം പൂർത്തിയായപ്പോഴാണ് അഹാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
https://www.instagram.com/p/CJqDjWonSv8/?utm_source=ig_web_copy_link
Post Your Comments