സൂരറായ് പോട്രൂ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായി മാറിയ സംവിധായികയാണ് സുധ കൊങ്ങര. ചുരുങ്ങിയ സമയംകൊണ്ടാണ് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായി സുധ കൊങ്ങര മാറിയത്. ഇപ്പോഴിതാ തന്റെ മനസ്സിൽ ഉള്ള ഒരു ആഗ്രഹം തുറന്ന് പറയുകയാണ് സുധ.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ നടൻ മോഹൻലാലിന്റെ വലിയ ആരാധിക ആണ് താനെന്നും, അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യുകയെന്നത് വലിയ ആഗ്രഹമാണെന്നും സുധ കൊങ്ങര പറയുന്നു. കൂടാതെ ഇപ്പോഴത്തെ നടന്മാരിൽ ദുൽഖർ സൽമാൻ ആണ് തന്റെ പ്രീയപ്പെട്ട നടൻ എന്നും സുധ പറഞ്ഞു.
ഇരുധിസുട്രു എന്ന സിനിമയിലൂടെയാണ് സുധ കൊങ്ങരയുടെ അരങ്ങേറ്റം. പുത്തന്‍ പുതു കാലൈ എന്ന ആന്തോളജിയില്‍ ഇളമൈ ഇദോ ഇദോ എന്ന സിനിമയും സുധയുടേതായിരുന്നു.
Post Your Comments