കേരളമൊട്ടാകെ ഞെട്ടലോടെ കേട്ട വാർത്തയാണ് കവി അനിൽ പനച്ചൂരാന്റെ വിയോഗം. നിരവധി പേരാണ് അനിലിന് ആദരാഞ്ജലി അർപ്പിച്ചത്. ഇപ്പോഴിതാ അനിലിന്റെ വേർപാടിന്റെ ദുഃഖം പങ്കിടുകയാണ് സംഗീത സംവിധായകൻ രതീഷ് വേഗ. ആദ്യ ഗാനം മുതൽ തുടങ്ങിയ സൗഹൃദമാണ് സംഗീത സംവിധായകൻ രതീഷ് വേഗയുടെയും അനിൽ പനച്ചൂരാന്റെയും.
ഇന്നും എന്നും ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ഓർമ്മയാണ് നീയാം തണലിന് താഴെ എന്ന ഗാനത്തിന് വരികൾ എഴുതിയ രാത്രി. ആ വരികൾ പിറന്നുവീഴുന്നതിന് മുൻപ് ഞാൻ പനച്ചുവിനോട് പറഞ്ഞത് “ഇതെന്റെ ജീവിതമാണ്, നിങ്ങൾ തരുന്ന ജീവനുള്ള വാക്കുകളാണ് മലയാള സിനിമാലോകത്ത് ഞാൻ ഉണ്ടാകണമോ എന്ന് വിലയിരുത്തപ്പെടേണ്ടത്”. എന്റെ പാട്ടുകൾക്ക് ഇനി പനച്ചുവിന്റെ വരികൾ ഉണ്ടാവില്ല എന്നുള്ളത് ഒരിക്കലും മാഞ്ഞുപോകാത്ത വേദനയാണ് രതീഷ് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.
https://www.facebook.com/ratheesh.vega.5/posts/3373626519430198
Post Your Comments