വ്യത്യസ്തമായ അവതരണശൈലിയിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ കലാകാരിയാണ് രഞ്ജിനി ഹരിദാസ്. തന്റെ അഭിപ്രായങ്ങൾ മടി കൂടാതെ തുറന്നു പറയുന്ന രഞ്ജിനി നിരവധി വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ രഞ്ജിനി പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
”ഒരു വർഷത്തെ മാഡ്നെസ്സ്, ഇനിയും വർഷങ്ങൾ വരാനിരിക്കുന്നു” എന്ന കുറിപ്പോടെ ഒരു ആൺ സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. കൂടെ ഉള്ള ആൾ ആരാണെന്ന് വെക്തമാക്കാതെയുള്ള രഞ്ജിനിയുടെ പോസ്റ്റ് ആരാധകർക്കിടയിൽ പല സംശയങ്ങൾക്കും ഇടയാക്കുന്നു.
ശരത് പുളിമൂട് എന്നാണ് ഇൻസ്റ്റഗ്രാമിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിനി പ്രണയത്തിലാണോ, വിവാഹം ചെയ്യുമോ എന്ന കാര്യമൊന്നും ഇതുവരെ തുറന്നു പറഞ്ഞിട്ടുമില്ല. പക്ഷെ ഈ കൂട്ടുകെട്ട് തുടങ്ങിയത് എപ്പോൾ എന്ന കാര്യം പോസ്റ്റിനൊപ്പമുണ്ട്.ലവ്, ലൈഫ്, ലോക്ക്ഡൗൺ സ്റ്റോറി എന്നൊക്കെയാണ് രഞ്ജിനി നൽകിയിരിക്കുന്ന ക്യാപ്ഷനിലെ ഹാഷ്ടാഗുകൾ. അതുകൊണ്ടു തന്നെ സംശയവുമായി ആരാധകർ കമന്റ് സെക്ഷനിൽ എത്തിയിട്ടുണ്ട്. ആ സന്തോഷ വാർത്ത രഞ്ജിനി ഉടനെ എങ്ങാനും പുറത്തുവിടുമോ എന്നു കാത്തിരുന്നാൽ മാത്രമേ അറിയാൻ സാധിക്കൂ.
Post Your Comments