പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പൂർണ്ണിമയുടെയും ഇന്ദ്രജിത്തിൻെറയും. എല്ലാ കാര്യത്തിലും മാതൃകയാക്കാൻ പറ്റുന്ന കുടുംബമാണ് ഈ താരദമ്പതികളുടെ. മക്കൾക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുക്കുന്ന മാതാപിതാക്കൾ എന്ന നിലയിലും പൂർണിമ ദമ്പതികൾ മുന്നിലാണ്. എപ്പോഴും ആഘോഷങ്ങൾ കൊണ്ടാടുന്ന പൂർണിമയും കുടുംബവും ഇത്തവണ ഗോവയിലാണ് പുതു വർഷം ആഘോഷിക്കാനെത്തിയത്. ഇന്ദ്രജിത്തിനൊപ്പമുള്ള പൂർണിമയുടെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൂർണിമ.
https://www.instagram.com/p/CJlOYOeFk9Z/?utm_source=ig_web_copy_link
മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പൂർണിമ പങ്കുവെച്ചിരിക്കുന്നത്. മക്കൾ മാത്രമല്ല, അവർ കൂട്ടുകാരികൾ കൂടിയാണ് എന്ന ഹാഷ് ടാഗോടുകൂടിയാണ് പൂർണ്ണിമ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Post Your Comments