സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വിമർശനപരമായി വരുന്ന കമന്റുകളെ എന്നും സ്വാഗതം ചെയ്യുന്ന ഒരാളാണ് താനെന്നും പക്ഷെ വിമർശിക്കുന്ന ഭാഷയുടെ പ്രസക്തി പ്രധാനമാണെന്നും ഗായിക സിത്താര ബാലകൃഷ്ണൻ. വീട്ടിൽ ഒരാളോടെന്ന പോലെ നമ്മളോട് പെരുമാറുമ്പോൾ ആ പെരുമാറ്റം വീട്ടിലെ ആളോടായാലും അങ്ങനെയൊരു മോശം ഭാഷ പാടുണ്ടോ എന്നതാണ് പ്രധാന വിഷയമെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ സിത്താര പറയുന്നു
“വ്യക്തിപരമായി ഞാൻ ഭയങ്കരമായിട്ടു സംഭാഷണങ്ങളിൽ വിശ്വസിക്കുന്ന ഒരാളാണ്. സംഭാഷണങ്ങളും സംവാദങ്ങളും ഉണ്ടാകണം. എനിക്ക് മനുഷ്യരിൽ ഭയങ്കര വിശ്വാസമാണ്. നമുക്ക് നെഗറ്റീവ് ആയി കമന്റിടുന്ന ഒരാളുടെ എടുത്തു നേരിട്ട് പോയി സംസാരിച്ചാൽ അവർക്ക് പറയാൻ അതിൽ ഒരു ന്യായം ഉണ്ടാകും. ഞാൻ പലപ്പോഴും അത്തരം അഭിപ്രായങ്ങൾക്ക് പിന്നാലെ പോകുകയും അത് സംസാരിച്ചു നോക്കുകയും ചെയ്തിട്ടുണ്ട്. നമ്മളോട് ജനം കാണിക്കുന്ന ഫ്രീഡം അവരുടെ സ്നേഹത്തിന്റെ ലക്ഷണം തന്നെയാണ്. അത് ഒരു ആർട്ടിസ്റ് എന്ന നിലയിൽ നമ്മുടെ ഭാഗ്യം തന്നെയാണ്. അവരുടെ വീട്ടിലുള്ളവരെ കാണുന്നത് പോലെ നമ്മളെ കാണുന്നു പക്ഷെ വിമർശിക്കുന്ന പരിധി കടന്ന വാക്കുകൾ സ്വന്തം വീട്ടിലുള്ളവരോട് ആയാലും അങ്ങനെ പറയാമോ എന്നതാണ് ചോദ്യം . നമ്മൾ വിമർശിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ കുറെകൂടി സ്നേഹത്തിന്റെതായ രീതിയിൽ ആണെങ്കിൽ നമുക്ക് അത് വേഗം മനസിലാകും അല്ലെങ്കിൽ ഉൾക്കൊള്ളും”.
Post Your Comments