പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. തങ്ങളുടെ കുഞ്ഞതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. അടുത്തിടയിലായിരുന്നു പേളിയുടെ വളകാപ്പ് ചടങ്ങ് നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ചാനലിൽ രണ്ടു ദിവസം മുൻപ് ഇറങ്ങിയ ഇതിന്റെ വീഡിയോ ഒരു മില്യണിലധികം ആളുകളാണ് കണ്ടത്.
പട്ടുസാരിയുടുത്തു ട്രഡീഷണൽ ആഭരണങ്ങളും അണിഞ്ഞാണ് പേളി തന്റെ വളകാപ്പ് ചടങ്ങിന് പ്രത്യക്ഷപ്പെട്ടത്. വീഡിയോ ആരംഭിക്കുന്നത് തന്നെ ഭർത്താവ് ശ്രീനിഷിനോട് എന്താണ് ഈ വളക്കാപ്പ് ചടങ്ങു എന്ന് പേളി ചോദിക്കുന്നതിലൂടെയാണ്. ഗർഭിണിക്ക് ഏഴാം മാസത്തിൽ ചെയ്യുന്ന ഒരു ചടങ്ങാണെന്നും ആ ചടങ്ങിൽ ഗർഭിണിയെ വളകൾ അണിയിക്കുന്നത് കുഞ്ഞു വളയുടെ കിലുക്കം കേട്ട് പ്രതികരിക്കാൻ ആണെന്നും ശ്രീനിഷ് പറഞ്ഞു കൊടുക്കുന്നു.
പേളിയുടെയും ശ്രീനിഷിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങു കൊച്ചിയിലാണ് നടന്നത്.
Post Your Comments