GeneralLatest NewsNEWSSpecialTV Shows

കുഞ്ഞിനൊപ്പം ഭർത്താവിന്റെ നെഞ്ചോട് ചേർന്ന് പാർവതി ; മകന് പേരിട്ട സന്തോഷം പങ്കുവെച്ച് താരം

പാറുവിനേയും മകനേയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ബാലു

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പാർവതിയും ബാലഗോപാലനും. ടെലിവിഷൻ സീരിയലിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പാർവതി. സംഗീത സംവിധായകനും ഗായകനുമാണ് ബാലഗോപാലൻ. ഇരുവരുടെയും വിവാഹവും പാർവതിയുടെ ഗർഭകാല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ മകനെയും കൈയിലെടുത്ത് ബാലുവിന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന പാർവതിയുടെ ചിത്രമാണ് വൈറലാകുന്നത്.

മകന് പേരിട്ടെന്ന സന്തോഷവാർത്തയാണ് താരം പങ്കുവെക്കുന്നത്. ഞങ്ങളുടെ പുതിയ സന്തോഷം, വീട്ടിലെ രാജകുമാരന്‍ ഇവനാണ്, അവ്യക്ത്, കുടുംബസമേതമുള്ള ചിത്രത്തിനൊപ്പമായാണ് പാര്‍വതി പുതിയ സന്തോഷം പങ്കുവെച്ചത്. പാറുവിനേയും മകനേയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ബാലുവിനെയാണ് ഫോട്ടോയില്‍ കാണുന്നത്.

https://www.instagram.com/p/CJnFFR-JYnz/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button