നടി ഊര്മിളയ്ക്കെതിരെ വിമർശനവുമായി കങ്കണ വീണ്ടും രംഗത്ത്. ശിവസേനയില്‍ ചേർന്നതിന് പിന്നാലെ ഊര്‍മിളക്ക് മൂന്ന് കോടിയുടെ ഓഫീസ് വാങ്ങിയെന്നാണ് കങ്കണയുടെ ആരോപണം. ഊര്‍മിളയെ ട്രോളുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. ബിജെപിയെ സന്തോഷിപ്പിച്ചതിന് തനിക്ക് 30 കേസുകളാണ് ലഭിച്ചതെന്നും നിങ്ങളെപ്പോലെ ഞാന്‍ സ്മാര്‍ട്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് കങ്കണ ട്വിറ്ററിലൂടെ പറയുന്നു.
“ പ്രിയപ്പെട്ട ഊര്‍മിള ജീ, ഞാന്‍ എന്റെ സ്വന്തം അദ്ധ്വാനത്തില്‍ നിര്‍മിച്ച വീട് കോണ്‍ഗ്രസ് തകര്‍ത്തു. ബിജെപിയെ സന്തോഷിപ്പിച്ചതുകൊണ്ട് എനിക്ക് കിട്ടിയത് 25-30 കോടതി കേസുകളാണ്. നിങ്ങളെ പോലെ സ്മാര്‍ട്ടായി കോണ്‍ഗ്രസിനെ സന്തോഷിപ്പിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ എന്തൊരു മണ്ടിയാണല്ലേ?“ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.
തൊട്ടു പിന്നാലെ കങ്കണയ്ക്ക് മറുപടിയുമായി ഊര്‍മിളയും രംഗത്തെത്തി. വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമായാണ് താന്‍ പ്രോപ്പര്‍ട്ടി വാങ്ങിയതെന്നും അതിന്റെ തെളിവ് താന്‍ ഹാജരാക്കാം എന്നുമാണ് ഊര്‍മിള പങ്കുവച്ച വീഡിയോയിൽ പറഞ്ഞത്. ബോളിവുഡിലെ ഡ്രഗ് ഡീലര്‍മാരുടെ പേര് പുറത്തുവിടണമെന്നും കങ്കണയോട് ഊര്‍മിള ആവശ്യപ്പെട്ടു. നേരത്തെയും കങ്കണ ഊർമിളയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
Post Your Comments