
ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ലുവായുള്ള വിവാഹം ശേഷം കാജല്‍ അഗര്‍വാൾ എന്നും യാത്രകളിലാണ്. വിവാഹ ശേഷമുള്ള ആദ്യ പുതുവർഷമാണ് താരത്തിന്റെ. അത് കൊണ്ട് തന്നെ ഭർത്താവിനും കുടുംബത്തിനുമൊപ്പം ഇത്തവണ ഷിംലയിലാണ് കാജലിന്റെ ആഘോഷം. ഇപ്പോഴിതാ കാജല്‍ അഗര്‍വാള്‍ ഷിംലയിൽ വെക്കേഷൻ ചെലവഴിച്ചതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്.
താരത്തിന്റെ വസ്ത്രത്തിന്റെ നിറത്തോട് സാമ്യമുള്ള നിറത്തിലുള്ള ഒരു പൂഷ്പം കയ്യിൽപിടിച്ച് നിൽക്കുന്ന കാജലിന്റെ ചിത്രമാണ് ആദ്യ ഫോട്ടോയിലുള്ളത്. രണ്ടാമത്തെ ഫോട്ടോയിൽ, ഭർത്താവ് ഗൗതം കിച്ച്ലുവിന്റെ കണ്ണുകളിലേക്ക് സ്നേഹപൂർവ്വം നോക്കുന്ന കാജലിനെ കാണാം.
പുതുവത്സരത്തിന്കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പമാണ് ദമ്പതികൾ ഷിംലയിലേക്ക് പോയത്. അവധി ആഘോഷത്തിന് ശേഷം കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിരഞ്ജീവിയുടെ ആചാര്യയുടെ സെറ്റിലേക്ക് ആയിരിക്കും കാജൽ പോകുന്നത്.
https://www.instagram.com/p/CJi3gpJnB4F/?utm_source=ig_web_copy_link
Post Your Comments