മോഹൻലാലും, മമ്മൂട്ടിയും ഏതു ടൈപ്പ് സിനിമകൾ ചെയ്യണെമെന്നു അവർ ആണ് തീരുമാനിക്കേണ്ടതെന്നും താരങ്ങളെ ഒന്നും നിഷേധിക്കേണ്ട കാര്യമില്ലെന്നും അവർ താരങ്ങളായി മാറുന്നത് അവരുടെ കഠിന പ്രയത്നത്തിന്റെ ശ്രമഫലം കൊണ്ടാണെന്നും ഹരിഹരൻ ഒരു ടിവി അഭിമുഖ പരിപാടിയിൽ സംസാരിക്കവേ തുറന്നു പറയുന്നു. എംടിയുമായുള്ള സഹവാസം കൊണ്ട് തനിക്ക് സിനിമയിൽ നിന്നുള്ള അറിവ് മാത്രമല്ല ലഭിച്ചതെന്നും അതിലുപരി ലോകത്തെ അറിയാൻ സാധിച്ചുവവെന്നും ഹരിഹരൻ പറയുന്നു.
“താരങ്ങളെ ഒന്നും നിഷേധിക്കേണ്ട കാര്യമില്ല, അവർ കഷ്ടപ്പെട്ട് വളർന്നു വന്നവരാണ്. അവർ സിനിമ മേഖലയ്ക്ക് ആവശ്യം തന്നെയാണ്. ഞാൻ സിനിമ ചെയ്യുന്നത് എന്റെ ഫ്രീഡം പോലെ തന്നെ അവർ സിനിമ ചെയ്യുന്നത് അവരുടെ തീരുമാനമാണ്. അവർ എങ്ങനെയുള്ള സിനിമ ചെയ്യണം എന്നത് അവർ തീരുമാനിക്കേണ്ട കാര്യമാണ്. അല്ലാതെ അതുമായി ബന്ധപ്പെട്ടു വലിയ വിമർശനം ഉന്നയിക്കേണ്ട ആവശ്യമില്ല. ഒരു താരത്തെവച്ചു ഞാൻ ആദ്യമായി സിനിമ എടുക്കുന്നത് ശേഷമാണ്. എംടിയുമായുള്ള സിനിമ ചെയ്യലിൽ എന്നെ സഹായിച്ചത് സിനിമയെക്കുറിച്ചുള്ള വളർച്ച മാത്രമല്ല ലോകത്തെക്കറിച്ചുള്ള അറിവ് കൂടിയാണ്. അങ്ങനെ ഒരുപാടു കാര്യങ്ങൾ. എനിക്ക് അറിയാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ എംടിയുമായുള്ള സഹവാസം കൊണ്ട് എനിക്ക് സാധിച്ചിട്ടുണ്ട്”.
Post Your Comments