
പ്രേഷകരുടെ പ്രിയപ്പെട്ട നടൻ അമിത് ചക്കാലക്കൽ നായകനായെത്തുന്ന ചിത്രം യുവം 2021 ഫെബ്രുവരിയിൽ റിലീസ് ചെയ്യും. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമിച്ചു പിങ്കു പീറ്റർ സംവിധാനം ചെയ്യുന്നു. ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗോപി സുന്ദർ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ ആണ് ഗാനരചയിതാവ്. ജോൺ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണം. വിക്കിയും മാഫിയ ശശിയും ചേർന്നാണ് സ്റ്റണ്ട് ചെയ്തിരിക്കുന്നത്.
Post Your Comments