ബിഗ് ബോസ് ആദ്യ സീസണിൽ മലയാളികൾ കണ്ട പ്രണയജോഡികളാണ് ശ്രീനിഷ് അരവിന്ദും പേർളി മാണിയും. ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. പ്രണയിച്ച് വിവാഹിതരായ ഇവരെ ‘പേളിഷ്’ എന്നാണ് ആരാധകർ വിളിക്കുന്നത്. ഗർഭിണിയാണെങ്കിലും വിശേഷങ്ങളെല്ലാം ആരാധകരുമായി പേർളി എപ്പോഴും പങ്കുവെയ്ക്കാറുണ്ട്. എന്നാൽ, ഇവർക്കെതിരെ വിമർശനവുമായി രംഗത്തെത്തുന്നവരുമുണ്ട്.
Also Read: സന്തോഷം അതല്ലേ എല്ലാം; വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി അനുശ്രീ
ഇത്തരം വിമർശനങ്ങളെ എല്ലാം വളരെ കൂളായി തന്നെയാണ് താരങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ ശ്രീനിഷിനെ കുറിച്ച് നിഷ പി എന്ന വ്യക്തിയെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഫേസ്ബുക്കിൽ ശ്രദ്ധേയമാകുന്നത്. രണ്ട് മതത്തിൽ പെട്ട കുടുംബങ്ങത്തിൽ ആയിരുന്നിട്ട് പോലും ആരും ആരിലേക്കും പോയില്ല. മറിച്ച് രണ്ട് പേരും അവര് തന്നെയായി നിന്നുവെന്ന് കുറിപ്പിൽ പറയുന്നു. കെട്ടി കഴിഞ്ഞാൽ പെണ്ണിന് സ്നേഹം കൊണ്ട് മതിൽ പണിയുന്നവർക്ക് ഒരു പാഠമാണ് ശ്രീനിയെന്നാണ് പോസ്റ്റിൽ പറയുന്നത്.
https://www.facebook.com/nishapnair79/posts/3741908625869550
Post Your Comments