മലയാള സിനിമയില്‍ മനോജ് കെ ജയന് ചെയ്ത വേഷങ്ങള്‍ മറ്റൊരു നടനും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ വിഭിന്നമായിരുന്നു. സര്‍ഗത്തിലെ കുട്ടന് തമ്പുരാനും, അനന്തഭദ്രത്തിലെ ദ്വിഗംബരനുമൊക്കെ വേറെ ഒരു ആക്ടര്‍ക്കും ചെയ്തു ഫലിപ്പിക്കാന്‍ കഴിയാത്ത വിധം മനോജ് കെ ജയന് മനോഹരമാക്കിയിരുന്നു. തന്റെ സിനിമാ ജീവിതത്തിന്റെ മധ്യ കാലഘട്ടത്തില്‍ വില്ലന്‍ വേഷങ്ങള്‍ അവസാനിപ്പിച്ചു നായക വേഷങ്ങള്‍ മാത്രം ചെയ്തു കൊണ്ടിരുന്ന അവസരത്തില്‍ തനിക്ക് സുരേഷ് ഗോപി നായകനായ ‘സായിവര്‍ തിരുമേനി’ എന്ന സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ വിളി എത്തി എന്നും, ഇനി മലയാള സിനിമയില്‍ വില്ലന്‍ വേഷം ചെയ്യേണ്ടതുണ്ടോ? എന്ന് ചിന്തിച്ച ശേഷമാണ് താന്‍ ആ പ്രോജക്റ്റിനു കൈ കൊടുത്തതെന്നും ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ മനോജ് കെ ജയന് പറയുന്നു.
“തുടര്‍ച്ചയായി കുറെയധികം സിനിമകളില്‍ നായകനായി അഭിനയിച്ചു കഴിഞ്ഞാണ് എനിക്ക് ‘സായിവര്‍ തിരുമേനി’ എന്ന സിനിമയിലെ വില്ലന്‍ വേഷം അഭിനയിക്കാന്‍ വിളി വരുന്നത്. വീണ്ടും വില്ലന്‍ വേഷത്തിലേക്ക് പോകണോ എന്ന് ചിന്തിച്ച ശേമാണ് ഞാന്‍ ആ വേഷം സീകരിച്ചത്. ഞാന്‍ പാടി അഭിനയിക്കുന്ന ഒരു ഗാനരംഗമുണ്ട് ചിത്രത്തില്‍ എന്ന് കേട്ടപ്പോള്‍ വ്യത്യസ്തമായി തോന്നി, പ്രതിനായക കഥാപാത്രം ചെയ്യുന്ന ഒരാള്‍ക്ക് അങ്ങനെയൊരു അവസരം അപൂര്‍വ്വമായത് കൊണ്ട് ഞാന്‍ ‘സായിവര്‍’ എന്ന സിനിമയിലെ പ്രതിനായക വേഷത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു”. മനോജ് കെ ജയന് പറയുന്നു
Post Your Comments