CinemaFestivalGeneralIFFKLatest NewsNEWS

മോഹൻലാലും പൃഥ്വിരാജുമടക്കമുള്ളവർ പോയി; IFFK വേദി മാറ്റത്തിൽ പ്രതികരണവുമായി മണിയൻപിള്ള രാജു

ഇനിയും പ്രതികരിച്ചില്ലെങ്കിൽ ചലച്ചിത്രമേള നഷ്ടമാകുമെന്ന് മണിയൻപിള്ള രാജു

കോവിഡ് പശ്ചാത്തലത്തില്‍ ചലച്ചിത്ര മേള ഇത്തവണ മേഖല തിരിച്ച് തിരുവനന്തപുരത്തിനു പുറമേ, എറണാകുളം, പാലക്കാട്, തലശേരി എന്നിവടങ്ങളിൽ നടത്തുന്നതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. ചലച്ചിത്ര അക്കാദമിയുടെ തീരുമാനത്തിനെതിരെ നിരവധി സിനിമാപ്രവർത്തകർ രംഗത്തെത്തി. തിരുവനന്തപുരത്ത് നിന്നും എല്ലാം നഷ്ടമായികൊണ്ടിരിക്കുകയാണെന്നും ഇനിയും പ്രതികരിച്ചില്ലെങ്കിൽ ചലച്ചിത്രമേള കൂടി നഷ്ടമാകുമെന്ന് നടനും നിർമാതാവുമായ മണിയൻപിള്ള രാജു പ്രതികരിച്ചു.

എല്ലാം ഇവിടുന്ന് നമ്മുടെ കൈവിട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഫിലിം ഫെസ്റ്റിവൽ കൂടി പോയാൽ തിരുവനന്തപുരം അനാഥമാകും. നമ്മുടെ തിരുവനന്തപുരത്തിന് വേണ്ടി ഇനിയെങ്കിലും എല്ലാവരും ഒരുമയോടെ നിൽക്കണമെന്നാണ് മണിയൻപിള്ള രാജു പറയുന്നത്.

Also Read: മമ്മൂട്ടിയും മോഹന്‍ലാലും വന്നതോടെയാണ് ആ മാറ്റമുണ്ടായത്; തുറന്നു പറഞ്ഞ് ഉര്‍വശി

‘മധുസാറും നസീർ സാറും സത്യൻ മാഷും ഉള്ളൊരു കാലഘട്ടമായിരുന്നു തിരുവനന്തപുരത്തിന് മലയാള സിനിമ. പക്ഷേം ഇപ്പോൾ ഇവിടെ ആരുമില്ല. മോഹൻലാലും പൃഥ്വിരാജും മാത്രമല്ല, എല്ലാവരും പോയി. സിനിമയുടെ സങ്കേതം തന്നെ എറണാകുളം ആയി മാറിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ സ്റ്റുഡിയോ പോലും അടച്ചിട്ടിരിക്കുകയാണ്… https://tinyurl.com/yd2xthlz എല്ലാം ഇവിടുന്ന് നമ്മുടെ കൈവിട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഫിലിം ഫെസ്റ്റിവൽ കൂടി പോയാൽ തിരുവനന്തപുരം അനാഥമാകും. നമ്മുടെ തിരുവനന്തപുരത്തിന് വേണ്ടി ഇനിയെങ്കിലും എല്ലാവരും ഒരുമയോടെ നിൽക്കണം’. – മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button