ബാംഗളൂര്‍ മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണി അറസ്റ്റിൽ ആയത് ആരാധകരെ ഞെട്ടിച്ചിരുന്നു. 90 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് താരം ജയില്‍ മോചിതയായത്. ഇപ്പോള്‍ ഇതാ ഇന്‍സ്റ്റഗ്രാമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജന.
പ്രതിസന്ധി ഘട്ടത്തിൽ കൂടെനിന്ന തന്റെ കുടുംബത്തിനും ആരാധകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ തിരിച്ചുവരവ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരത്തിന്റെ കുറിപ്പ്.
”എനിക്ക് മെസേജ് അയച്ച എല്ലാവരോടും നിറയെ സ്നേഹം. നിങ്ങളുടെ ഓരോ മെസേജും ഞാന്‍ വായിച്ചു. വിലമതിക്കാനാവാത്ത നിങ്ങളും ഉത്കണ്ഠ എനിക്ക് അനുഗ്രഹമായി തോന്നുന്നു. എന്റെ അരോഗ്യം മെച്ചപ്പെട്ടാല്‍ എത്രയും വേഗം സോഷ്യല്‍ മീഡിയയില്‍ തിരിച്ചുവരും. നിങ്ങളുടെ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, പ്രത്യേകിച്ച് എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഇന്സ്റ്റഗ്രാമേഴ്സിനോടും”- സഞ്ജന കുറിച്ചു.
Post Your Comments