BollywoodGeneralLatest NewsNEWS

നടന്മാര്‍ വിവാഹം കഴിക്കുന്നില്ലേ, അവര്‍ അഭിനയം നിര്‍ത്തുന്നുണ്ടോ? നടിമാര്‍ വിവാഹത്തോടെ അഭിനയം നിർത്തുന്നതിനെതിരെ തബു

സിനിമ കിട്ടുന്ന കാലംവരെയും അഭിനയിക്കാനാണ് എന്റെ തീരുമാനം

വിവാഹത്തോടെ നടിമാര്‍ അഭിനയ ജീവിതം ഉപേക്ഷിക്കുന്നത് മലയാള സിനിമയിലും സാധാരണമായിക്കഴിഞ്ഞു. എന്നാൽ നടിമാരുടെ ഈ തീരുമാനത്തെ വിമർശിക്കുകയാണ് മലയാളികൾക്കും ഏറെ പരിചിതയായ ബോളിവുഡ് താരസുന്ദരി തബു.

അഭിനയ ജീവിതം മരണം വരെ തുടരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്നും നടിമാര്‍ വിവാഹത്തോടെ അഭിനയം നിര്‍ത്തണമെന്ന വാദത്തിന് താന്‍ എതിരാണെന്നും നടി തബു പറഞ്ഞു. ”എന്തിനാണ് അത്തരമൊരു വാദം എന്നെനിക്ക് അറിയില്ല. നടന്മാര്‍ വിവാഹം കഴിക്കുന്നില്ലേ, അവര്‍ അഭിനയം നിര്‍ത്തുന്നുണ്ടോ പിന്നെ അഭിനയം നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത് ഏത് സമയത്തും നിര്‍ത്താം. അത് വ്യക്തിസ്വാതന്ത്ര്യമാണ്. സിനിമ കിട്ടുന്ന കാലംവരെയും അഭിനയിക്കാനാണ് എന്റെ തീരുമാനം” താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button