GeneralLatest NewsNEWSTV Shows

ആ സമയം മുതൽ മനസ്സിലാക്കി തുടങ്ങി, ഞാൻ എന്റേതെന്നു കണ്ടവർ എല്ലാം ശത്രുക്കൾ ആയിരുന്നുവെന്ന്; നടന്‍ ആദിത്യന്‍ ജയന്‍

എന്റെ ‘അമ്മ പോയിട്ടു ഇന്നെക്കു 7 വർഷം എന്ത് വേഗത്തിലാണ് അല്ലെ പോയത്

കുടുംബ പ്രേക്ഷകരുടെ പ്രിയതാര ദമ്പതിമാരാണ് ആദിത്യൻ ജയനും ഭാര്യ അമ്പിളി ദേവിയും. സോഷ്യൽ മീഡിയയിൽ സജീവമായ ആദിത്യൻ കുടുംബത്തിലെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയുടെ ഓർമ്മദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ആദിത്യൻ. ജീവിതത്തിലെ വലിയ നഷ്ടം സംഭവിച്ച ദിവസമാണ് ജനുവരി രണ്ടെന്ന് ഓര്‍മ്മിക്കുകയാണ് താരം

പോസ്റ്റ് പൂർണ്ണ രൂപം

എന്റെ ‘അമ്മ’ എന്നെ വിട്ടുപൊയിട്ടു ഇന്നെക്കു 7 വർഷം തികയുന്നു. ഇന്നലെ എനിക്ക് വളരെ വേണ്ടപ്പെട്ട ചേച്ചി എന്നോട് പറഞ്ഞു അമ്മയും അച്ഛനും നമുക്കു പ്രിയപ്പെട്ടവർ അത് ആരായാലും നമ്മളെ വിട്ടുപോയാൽ അത് എത്രകാലം കഴിഞ്ഞാലും നമുക്കു അത് തീരാദുഃഖമാണെന്ന് സത്യമാണ് കേട്ടോ കാരണം ആ തീയതി അടുത്ത് വരുമ്പോൾ എനിക്ക് ഒരു ഒറ്റപ്പെടലും ഭയം ഒക്കെ തുടങ്ങും അപ്പോൾ അറിയാതെ ദേഷ്യം വരും ആരുമില്ല എന്നതോന്നൽ ഉണ്ടാകും എല്ലാവരും പറ്റിക്കുവാനെന്നു തോന്നും അത് ഈ കൊല്ലവും സംഭവിച്ചു കാരണം ‘അമ്മ എന്നെ വിട്ടുപോയ ആ സമയം മുതൽ ഞാൻ മനസ്സിലാക്കി തുടങ്ങി ഞാൻ എന്റേത് എന്ന് കണ്ടവർ എല്ലാം എന്റെ ശത്രുക്കൾ ആയിരുന്നു എന്ന്.

read also:കൊല്ലം ഇത്തവണയും മുകേഷിനൊപ്പം നിൽക്കുമോ? തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയെന്ന് താരം

അമ്മേടെ സ്ഥാനത്തു പലരെയും ഞാൻ കണ്ടു നോക്കി ആരുടെയും കുറ്റമല്ല എനിക്ക് അതിലൊന്നും തൃപ്തി കാണാൻ സാധിച്ചില്ല കാരണം അത്ര പാവമായിരുന്നു എന്റെ അമ്മ കഴിഞ്ഞ 7 വർഷം എന്റെ ജീവിതം കടന്നുപോയത് ഈശ്വര ആർക്കും ഉണ്ടാകരുതേ ആ അവസ്ഥ എന്നാണ് പ്രാർത്ഥന,എല്ലാം അറിഞ്ഞു ഒറ്റപ്പെടൽ വിശപ്പ് ആട്ടുംതുപ്പും പടിയിറക്കിവിടൽ ദാരിദ്ര്യം കള്ളപ്പേര് അങ്ങനെ പലതും.

ഇന്നും ഞാൻ അനുഭവിക്കുന്ന പല വിഷമങ്ങളും ആട്ടുംതുപ്പും അവഗണനയും ഒരു മനുഷ്യൻ സഹിക്കുന്നതിനും അപ്പുറമാണ്. ഇന്നും ഞാൻ എന്റേത് എന്ന് കരുതുന്നവരാണ് എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് എല്ലാത്തിനും ഒരു ദിവസമുണ്ട് മറുപടിക്കും ഒരു ദിവസമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ്,

ഞാൻ ആത്മാർത്ഥമായി ചിരിച്ചിട്ട് എനിക്ക് തോന്നുന്നു 7 വർഷമായി എന്ന്. പക്ഷെ എനിക്ക് 100 ശതമാനം ഉറപ്പുണ്ട് അതിൽ നിന്നൊക്കെ ഞാൻ കരകയറുമെന്നു കാരണം എന്റെ അമ്മയ്ക്കു ഇതൊന്നും അധികം കാണാൻ പറ്റില്ല കാരണം അമ്മ ഉള്ളപ്പോൾ ഇങ്ങനെ ഒന്നും അല്ലായിരുന്നു എന്റെ ജീവിതം.

എവിടെയും എന്നെ തളർത്തിയില്ല കാരണം എന്നെ തളർത്തിയവർ പലരും എന്റെ പ്രിയപ്പെട്ടവർ ആണ് അതൊക്കെ എനിക്ക് ഒരു ഷോക്ക് ആയിരുന്നു‌.ഞാൻ എന്റെ പ്രിയപെട്ടവരോട് പറയും എന്നെ കൃത്യമായി അറിയുന്നത് എന്റെ അമ്മയ്ക്കും എന്റെ കാറിന്റെ സ്റ്റീയറിങ്ങിനും ആണെന്ന് വേറേ ഒന്നുമല്ല ആരും അറിയാതെ ഞാൻ വിഷമങ്ങൾ സംസാരിക്കുന്നതും പൊട്ടിക്കരയുന്നതും ഒക്കെ എന്റെ യാത്രയിലാണ്.ഇന്നും ഞാൻ കുറേ സങ്കടങ്ങൾ ആരും അറിയാതെ കൊണ്ടുപോകുന്നുണ്ട് ആരോടും ഞാൻ ഒന്നും പറയാറില്ല.

‘അമ്മ പറയും അവന് ദേഷ്യം വന്നാൽ അവൻ കുറേ ബഹളം വയ്ക്കും അതുകഴിയുമ്പോൾ അത് തീർന്നു പക്ഷെ പലരും അത് മനസ്സിലാക്കാതെ പോയി.എന്റെ അമ്മപോയ ശേഷം എന്നെ ഒരുപാടു ആളുകൾ സഹായിച്ചട്ടുണ്ട് സ്നേഹിച്ചട്ടുണ്ട് അവരോടു എല്ലാം ഈശ്വരന്റെ സ്ഥാനത്തു കണ്ടു.

എല്ലാവർഷവും എന്നെ രണ്ടുപേർ വിളിക്കും കന്യാ ചേച്ചിയും പ്രവീൺ ഇറവങ്കരയും ഇവർ രണ്ടുപേരും എന്റെ അമ്മേ കണ്ടിട്ടുമില്ല കണ്ടു സഹായങ്ങൾ വാങ്ങിയവരുണ്ട് പോട്ടെ ഇന്നലെയും വിളിച്ചു ചേച്ചിയും ചേട്ടനും.അമ്പിളി വിളിച്ചു സമാധാനമായി ഇരിക്കാൻ പറഞ്ഞു മക്കളെ കാണിച്ചു.

ഇന്നലെ വൈകുന്നേരം ആയപ്പോൾ വെപ്രാളമായി അമ്മയ്ക്കു മാല ഇട്ടു വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു,കുറച്ചു കഴിഞ്ഞു ഇറങ്ങി കുറച്ചു ഡ്രൈവ് ചെയ്തു കുറേ ആയപ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിനെ വിളിച്ചു ഞാൻ അങ്ങോട്ട് വരുവാണെന്നു പറഞ്ഞു കുറച്ചു നേരം ഇരുന്നു സംസാരിച്ചു അമ്മേ കുറിച്ചായിരുന്നു അധികനേരവും സംസാരം, കുറച്ചു കഴിഞ്ഞു ഭക്ഷണം പേരിനു കഴിച്ചു കിടന്നു പക്ഷെ ഉറങ്ങിയില്ല ഉറക്കം വന്നില്ല കാരണം ഈ സമയം എന്റെ അമ്മ പുതുവർഷം കഴിഞ്ഞു 2013 ജനുവരി 2 വെളുപ്പിനെ 2 മണിക്കായിരുന്നു അമ്മ പോയത് എനിക്ക് ഇന്നും ഒരു ഭയമാണ് ഈ ദിവസം

കുറേ സ്നേഹിച്ചു ഒരുപാടു സ്നേഹം ബാക്കിവെച്ചു എന്റെ ‘അമ്മ പോയിട്ടു ഇന്നെക്കു 7 വർഷം എന്ത് വേഗത്തിലാണ് അല്ലെ പോയത്

shortlink

Related Articles

Post Your Comments


Back to top button