
തമിഴ് നടൻ വിജയ് സേതുപതി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘മുംബൈകർ’. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
സംവിധായകന് ലോകേഷ് കനകരാജ് ആദ്യമായി സംവിധാനം ചെയ്ത മാനഗരത്തിന്റെ റീമേക്ക് ആണ് മുംബൈകര്‍. തമിഴിൽ വൻ വിജയമായിരുന്ന ചിത്രമായിരുന്നു മാനഗരം.
വിക്രാന്ത് മസ്സേ, വിജയ് സേതുപതി, ടാനിയ മണിക്ടാല എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ മാസം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Post Your Comments