നിരവധി തമിഴ് ചിത്രങ്ങളിലൂടെ ഹാസ്യതാരമായി തിളങ്ങിയ നടനാണ് വൈയ്യപുരി. നിവിൻ പോളിയുടെ ലവ് ആക്‌ഷന്‍ ഡ്രാമ, ദിലീപിന്റെ കൊച്ചിരാജാവ് എന്നീ മലയാളചിത്രങ്ങളിലും വൈയ്യപുരി അഭിനയിച്ചിട്ടുണ്ട്. ബിഗ്ബോസ് സീസൺ ഒന്നാം പതിപ്പിലും മത്സരാർഥിയായിരുന്നു വൈയ്യപുരി. ഇപ്പോഴിതാ താരത്തിന്റെ കിടിലൻ സ്റ്റൈലിഷ് ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒറ്റനോട്ടത്തിൽ കണ്ടാൽ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കിന്റെ ലുക്കാണെന്നാണ് ആരാധകർ പറയുന്നത്. അൻപത്തിരണ്ടു വയസിലെ താരത്തിന്റെ മേക്കോവർ ആരാധകരെ ഉൾപ്പടെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
1990–2000 കാലഘട്ടത്തിൽ വടിവേലുവിനൊപ്പം തമിഴ് ഹാസ്യരംഗത്ത് തിളങ്ങി നിന്ന താരമാണ് വൈയ്യപുരി. തുള്ളാതെ മനവും തുള്ളും, ജെമിനി, രാവണൻ എന്നീ സിനിമകളിലെ പ്രകടനം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Post Your Comments