മലയാളസിനിമയുടെ തീരാ നഷ്ടമാണ് കലാഭവൻ മാണിയുടെ വേർപാട്. ഇന്നും മലയാളികളുടെ മനസിൽ വിങ്ങലായ് അവശേഷിക്കുകയാണ് മാണി. ഇന്നലെ ആ അതുല്യ കലാകാരന്റെ ജന്മദിനമായിരുന്നു. നിരവധി സിനിമാതാരങ്ങൾ ഉൾപ്പടെ മാണിയുടെ ഓർമ്മകൾ പങ്കുവെച്ചിരുന്നു. മണിയെക്കുറിച്ച് നടൻ ഉണ്ണിമുകുന്ദൻ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആദ്യമായും അവസാനമായും കലാഭവൻ മാണിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അനുഭവമാണ് ഉണ്ണി പങ്കുവച്ചിരിക്കുന്നത്. സിനിമയിലെ തന്റെ തുടക്കക്കാലത്ത് വിമാനത്താവളത്തിൽ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാനാവാതെ വന്നപ്പോൾ കലാഭവൻ മണി സഹായിച്ചതിനെ പറ്റി പറഞ്ഞുകൊണ്ടേയിരുന്നു ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മണിചേട്ടനെ പോലെ തന്നെ, ഈ വർഷം മറ്റൊന്നും ചിന്തിക്കാതെ തിരിച്ച് എന്തെങ്കിലും കിട്ടുമെന്ന് അറിയാതെ മറ്റുള്ളവരെ സഹായിക്കാനുള്ള ഈ മനോഭാവം നമ്മളിൽ ഉണ്ടാകട്ടെ. 2020 നമ്മളെ പഠിപ്പിച്ചത് ബുദ്ധിമുട്ടുകൾ വരുമ്പോൾ കൂടെ നിൽക്കാൻ ആണ്, 2021ലും അത് മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് എല്ലാവർക്കും സാധിക്കട്ടെ എന്ന് ഉണ്ണി മുകുന്ദൻ കുറിക്കുന്നു.
Post Your Comments