
തിയറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചത് പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് വലിയ ആശ്വാസം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ തിയറ്ററുകൾ ജനുവരി അഞ്ചോടെ തുറക്കാമെന്ന് പ്രഖ്യാപിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ പ്രഖ്യാപനം നടത്തിയത്.
ഒരു വര്‍ഷത്തോളമായി അടച്ചിട്ട തീയേറ്ററുകളാണ് ഇപ്പോൾ വീണ്ടും തുറക്കാൻ ഒരുങ്ങുന്നത്. അറുപതോളം സിനിമകളാണ് ഇപ്പോൾ റിലീസിനായി തയ്യാറെടുത്തിരിക്കുന്നത്. തീയേറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമേ ഇപ്പോൾ കാഴ്‌ചക്കാരെ അനുവദിക്കുകയുള്ളൂ. ഒരു ഷോയ്ക്ക് പകുതി ടിക്കറ്റുകൾ മാത്രം വിൽക്കാനുള്ള അനുമതിയാണ് ഇപ്പോഴുള്ളത്.
Post Your Comments