പ്രേക്ഷകശ്രദ്ധ ഏറെ പിടിച്ചുപറ്റിയ നടിയാണ് സാധിക വേണുഗോപാൽ. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതിൽ നിരന്തരം സൈബർ അക്രമങ്ങൾ നേരിടുന്ന നടിയാണ് സാധിക. എന്നാൽ വിമർശകർക്കെല്ലാം നല്ല കിടിലൻ മറുപടിയും താരം നൽകാറുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ സാധിക പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അറുപത് കഴിഞ്ഞിട്ടും ചെറുപ്പം തോന്നിക്കുന്ന അമ്മക്കൊപ്പമുള്ള ചിത്രമാണ് സാധിക പങ്കുവെച്ചിരിക്കുന്നത്. ഞാൻ എങ്ങനെ ഇങ്ങനെ ആയി എന്ന് ചോദിക്കുന്നവർക്കായി ഈ ഫോട്ടോ ഇട്ടു കൊടുക്കാൻ അമ്മ പറഞ്ഞു. അമ്മേടല്ലേ മോൾ. സന്തൂർ മമ്മി. ഈ പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ എന്റെ പ്രായത്തിൽ എന്തായിരുന്നു… യു ആർ ദി ബെസ്റ് അമ്മ എന്ന ക്യാപ്ഷനോടെയാണ് സാധിക ചിത്രം പങ്കുവെച്ചിരിക്കുന്നത്.
എന്റെ ലൈഫിലെ ഏറ്റവും വല്യ ഭാഗ്യം എന്റെ അച്ഛനും അമ്മയ്ക്കും മകളായി ജനിച്ചു എന്നതാണ് ഒപ്പം കൂട്ടായി ഓപ്പോളുടെ സ്വന്തം അനിയൻ ഉണ്ണിയും സാധിക കുറിക്കുന്നു. കഴിഞ്ഞ ദിവസം ആരാധകൻ അയച്ച പ്രണയലേഖനം സാധിക പങ്കുവെച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
Post Your Comments