
ഒമർ ലുലു ചിത്രം അഡാർ ലൗവിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച നടിയാണ് പ്രിയ വാര്യർ. സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയ താരം പിന്നീട് ബോളിവുഡ് ചിത്രത്തിൽ വരെ അരങ്ങേറി. നിരവധി സൈബർ ആക്രമങ്ങൾക്കും ഇരയാകേണ്ടി വന്നിട്ടുള്ള നടി കൂടിയാണ് പ്രിയ. ഇപ്പോഴിതാ പുതുവർഷത്തിൽ തന്റെ പ്രതിജ്ഞ എന്താണെന്നു ആരാധകരുമായി പങ്കുവെക്കുകയാണ് പ്രിയ.
“ഈ വർഷം, ആരെയും പിന്തുടരരുത്. പോകരുതെന്ന് ആരോടും യാചിക്കരുത്. നിങ്ങളുടെ മൂല്യം തിരിച്ചറിയുക. പ്രിയപ്പെട്ടവർക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക. മാറ്റാൻ കഴിയാത്തത് കാര്യങ്ങളെ അംഗീകരിക്കാൻ പഠിക്കുക. നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക. സ്വയം സ്നേഹിക്കുക,” പ്രിയ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു .
പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെതന്നെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലി വിവാദമായതോടെ സിനിമയ്ക്കെതിരെ ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
https://www.instagram.com/p/CJgOKbGAqV7/?utm_source=ig_web_copy_link
Post Your Comments