
സംസ്ഥാനത്തെ തീയേറ്ററുകൾ ജനുവരി അഞ്ചോടെ തുറക്കുമെന്ന് അറിയിച്ചതോടെ കൊവിഡ് 19 മൂലം റിലീസ് പ്രതിസന്ധിയിലായിരിക്കുന്ന സിനിമകൾക്ക് ഒരു ആശ്വാസമായിരിക്കുകയാണ്. തിയറ്ററുകളിലെത്താൻ തയ്യാറായി ഇരിക്കുന്നത് 80–ഓളം മലയാള ചലച്ചിത്രങ്ങളാണ്. എന്നാൽ ആദ്യം തിയറ്ററുകളിൽ എത്തുന്ന ജയസൂര്യയുടെ ”വെള്ളം” എന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഉടൻ തന്നെ റിലീസ് ചെയ്യാൻ സന്നദ്ധരാണെന്ന് അണിയറപ്രവർത്തകർ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.
‘ചിത്രത്തിന്റെ സെൻസറിങ്ങും പൂർത്തിയായതാണ്. ഈ സാഹചര്യത്തിൽ തിയറ്റർ ഉടമകളുടെ തീരുമാനം നോക്കി എപ്പോൾ വേണമെങ്കിലും പടം കൊടുക്കാൻ ഞങ്ങൾ ഒരുക്കമാണ്.’–വെള്ളം സിനിമയുടെ നിർമാതാക്കൾ പറഞ്ഞു.
ക്യാപ്റ്റൻ സിനിമയുടെ സംവിധാകൻ പ്രജേഷ് സെൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളം. മദ്യപാനിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ യദുകൃഷ്ണ, രഞ്ജിത്ത്. മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Post Your Comments