മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യം രണ്ടാം ഭാഗം ആമസോൺ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകർക്കും മോഹൻലാലിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ്.
2020 കൊറോണ വര്‍ഷമായിരുന്നു തീയറ്റര്‍ ഉടമകള്‍ക്ക്. ഇപ്പോഴിതാ 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം. യൂ ടൂ മോഹന്‍ലാല്‍ എന്നാണ് ഫേസ്ബുക്കില്‍ അനില്‍ തോമസ് കുറിച്ചിരിക്കുന്നത്.
ജോര്ജ്ജുകുട്ടിയും കുടുംബവും ആമസോണ്‍ പ്രൈമിലൂടെ ഉടന്‍ എത്തും എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ടീസര്‍ പങ്കുവെച്ചിരുന്നത്. ദൃശ്യം 2 ഒടിടിയിൽ എത്തുന്നതിനോട് തീയേറ്റര്‍ ഉടമകളുടെ സംഘടനകളും തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Post Your Comments