
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ചുരുങ്ങിയ സമയംകൊണ്ടാണ് മലയാളി പ്രേഷകരുടെ മനസ്സിൽ അനുശ്രീ ഇടംപിടിച്ചത്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം തന്റെ കുടുംബവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സഹോദരന്റെ ഭാര്യയായ ആതിരാ അനൂപിൻ്റെ പിറന്നാൾ ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് അനുശ്രീ.
രുക്കൂ എന്നാണ് ആതിരയെ വീട്ടിൽ വിളിക്കുന്ന ചെല്ലപ്പേര്. രുക്കു ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന് വലിയ നന്ദിയുണ്ടെന്നും അനുശ്രീ ഫേസ്ബുക്കിൽ കുറിച്ചു.അനുശ്രീയും ആതിരയും തമ്മിൽ വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ആതിരയുടെ സീമന്തച്ചടങ്ങിൽ ലഭിച്ച മധുരപലഹാരങ്ങളുടെ ചിത്രം പങ്കിട്ടുകൊണ്ട് നാത്തൂൻ ഗർഭിണിയായാൽ പലതുണ്ട് ഗുണമെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. 2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരൻ അനൂപിൻ്റെയും ആതിരയുടെയും വിവാഹം നടന്നത്.
https://www.instagram.com/p/CJhx_Z7p3HT/?utm_source=ig_web_copy_link
Post Your Comments