
മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ ആരാധകരെ നിരാശയിലാഴ്ത്തി പുതിയ പ്രഖ്യാപനം. ദൃശ്യം 2 ഒണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന തീരുമാനത്തെ വിമര്‍ശിച്ച് ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ്.
2020 കൊറോണ വര്‍ഷമായിരുന്ന തീയറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം…. യൂ ടൂ മോഹന്‍ലാല്‍ എന്നാണ് ഫെയ്‌സ്ബുക്കിൽ അനില്‍ തോമസ് കുറിച്ചത്.
ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി മോഹന്‍ലാലാണ് ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന്റെ റിലീസ് പ്രഖ്യാപിച്ചത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തുക. ജോര്‍ജു കുട്ടിയും കുടുംബവും ആമസോണ്‍ പ്രൈമിലൂടെ ഉടന്‍ എത്തും എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ ടീസര്‍ പങ്കുവെച്ചത്.
Post Your Comments