താരപുത്രന്മാരുടെ വീഡിയോ കാൾ വൈറലാകുന്നു ; കാരണം തേടി ആരാധകർ

രണ്ട് പേരുടെയും കണ്ടുമുട്ടലിൽ എന്താണ് സംസാരിക്കുന്നതെന്ന കാര്യം വ്യക്തമല്ല

സിനിമാതാരങ്ങളെ പോലെതന്നെ ആരാധകർ ഉള്ളവരാണ് താരങ്ങളുടെ മക്കളും. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും താരങ്ങളുടെ മക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റും വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇളയ ദളപതി വിജയുടെ മകൻ ജേസൺ സഞ്ജയും സംഗീത സംവിധായകൻ എ.ആർ. റഹ്‌മാന്റെ മകൻ എ.ആർ. അമീനും വീഡിയോ കാൾ ചെയ്യുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഇരുവരുടെയും മക്കൾ തമ്മിൽ അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ സ്കൈപ്പ് വഴിയുള്ള രണ്ട് പേരുടെയും കണ്ടുമുട്ടലിൽ എന്താണ് സംസാരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. മുത്തശ്ശി കരീമ ബീഗത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നതിനായി ജേസൺ അമീനെ വിളിച്ചതാകാമെന്നാണ് അഭ്യൂഹം. എന്നാൽ ഇത് എപ്പോൾ സംഭവിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമല്ല.

Share
Leave a Comment