കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെ തിയേറ്ററുകള്‍ പൂർണ്ണമായും അടച്ചിട്ടതോടെ സിനിമാ മേഖല പ്രതിസന്ധിയിലായി. ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷവാർത്ത . കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് തിയേറ്ററുകള്‍ തുറക്കുന്നതിനെ കുറിച്ചുള്ള ആലോചന പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചതായി സംവിധായകൻ സത്യന് അന്തിക്കാട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ചലച്ചിത്ര സംഘടനകളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചിരുന്നതായും സത്യന് അന്തിക്കാട് മനോരമ ഓണ്‍ലൈനോടു വ്യക്തമാക്കി.
read also:ബിജു മേനോന് -മഞ്ജു വാര്യര്‍ ചിത്രത്തിൽ അവസരം; വ്യാജ സന്ദേശങ്ങളെ അവഗണിക്കുവെന്നു മധു വാര്യര്‍
റിലീസ് കാത്ത് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ അറുപതില്‍ പരം സിനിമകളാണുള്ളത്. തൃശൂരില്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ ഒരു വ്യക്തി എന്ന നിലയില്‍ മുഖ്യമന്ത്രിയോട് ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു എന്നാണ് സത്യന് അന്തിക്കാട് പറയുന്നത്.
Post Your Comments