മലയാള സിനിമയിലെ ആദ്യ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു ഷീല. പ്രേം നസീറിനെ പോലെ തന്നെ താരമൂല്യത്തില്‍ മുന്നില്‍ നിന്ന ഷീല എന്ന പഴയകാല മലയാളത്തിന്റെ ഹിറ്റ് നടി താന്‍ ചെയ്ത ഗ്ലാമറസ് വേഷത്തെക്കുറിച്ച് പ്രതികരിക്കുകയാണ്. സിനിമയില്‍ ഒരിക്കലും അതിരു വിട്ട ഗ്ലാമര്‍ വേഷം ചെയ്തിട്ടില്ലെന്നും അങ്ങനെ ചെയ്യണമെന്നു പറഞ്ഞു രണ്ടു അവസരങ്ങളിലും താന്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയെന്നും ഷീല പറയുന്നു.
‘ഞാന്‍ സിനിമയില്‍ അങ്ങനെ മേനി പ്രദര്‍ശനം നടത്തിയിട്ടില്ല. ഒരു കഥാപാത്രത്തിന് വേണ്ടി അല്‍പം ഗ്ലാമര്‍ ആയി വന്നിട്ടുണ്ട്. അത് ആ കഥാപാത്രം ആവശ്യപ്പെടുന്നത് കൊണ്ടാണ്. ഓവര്‍ ഗ്ലാമര്‍ വേഷം ധരിക്കണമെന്ന് പറഞ്ഞ രണ്ടു അവസരങ്ങളിലും ഞാന്‍ പിന്മാറിയിരുന്നു. ഒന്ന് ഒരു തമിഴ് ചിത്രമായിരുന്നു, സ്വിം സ്യൂട്ട് ധരിക്കണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് പോലെ ‘ഉല്ലാസ യാത്ര’ എന്ന സിനിമയില്‍ ഷോട്സ് ധരിച്ചു കൊണ്ട് വോളിബോള്‍ കളിക്കണമെന്ന് പറഞ്ഞു, അതും ഞാന്‍ വിസമ്മതിച്ചു. ക്രോസ്ബെല്‍റ്റ് മണി സാറിന്റെ ‘കപാലിക’ എന്ന സിനിമയില്‍ ഞാന്‍ ഒരു മോശം സ്ത്രീയുടെ വേഷമാണ് ചെയ്തത്. സ്ത്രീകളെ വിറ്റ് ഉപജീവനം നടത്തുന്ന കഥാപാത്രം. അങ്ങനെയൊക്കെയുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്, അത് അതിന്റെ കഥയും പറയുന്ന വിഷയവും അത്രയ്ക്കും ശക്തവും പ്രസക്തവുമായതു കൊണ്ടാണ്. വെറുതെ ഒരു മേനി പ്രദര്‍ശനം മലയാള സിനിമയില്‍ ഇന്ന് വരെ ഞാന്‍ ചെയ്തിട്ടില്ല. ഷീല പറയുന്നു.
Post Your Comments