മലയാളത്തിന്റെ സൂപ്പർതാരമാണ് മമ്മൂട്ടി. താരത്തിന്റെ ദേഷ്യത്തെക്കുറിച്ചു സിനിമാ മേഖലയിൽ ഉള്ളവർ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി നായകനായ വാത്സല്യം എന്ന സിനിമയുടെ സെറ്റിലെ അനുഭവം പങ്കു വെക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ. പെട്ടെന്ന് തന്നെ ദേഷ്യം പിടിക്കുമെങ്കിലും അതുപോലെതന്നെ മമ്മൂക്കയുടെ ദേഷ്യം പെട്ടെന്ന് അലിഞ്ഞു പോകാറുമുണ്ട് എന്ന് സേതു വെളിപ്പെടുത്തുന്നു. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് അദ്ദേഹം ഒരിക്കലും ദേഷ്യപ്പെടാറില്ല എന്നും ഒരു അഭിമുഖത്തിൽ സേതു പറയുന്നു.
read also:കേരളവികസനമെന്ന പേരിൽ തുടർ ഭരണാവസരം നോക്കി കേരള പര്യടനം നടത്തുന്ന മുഖ്യമന്ത്രി കാണാത്ത ചില കാര്യങ്ങൾ;ലിസ്റ്റുമായി ദേവന്‍
“വാത്സല്യം “എന്ന സിനിമയിൽ ഉണ്ടായ ഒരു അനുഭവത്തെകുറിച്ചാണ് താരത്തിന്റെ തുറന്നു പറച്ചിൽ. ”ആ കാലത്ത് മമ്മൂക്കയ്ക്ക് കുഞ്ഞുമോൻ എന്നൊരു പാചകക്കാരൻ ഉണ്ടായിരുന്നു. ജൂബിലി ഫിലിംസ് ആയിരുന്നു വാത്സല്യം നിർമ്മിച്ചത്. അന്ന് മമ്മൂക്ക പള്ളിയിൽ പോയി വന്നതിനു ശേഷവും അദ്ദേഹത്തിന്റെ ഭക്ഷണം സെറ്റിൽ എത്തിയിരുന്നില്ല. ഭക്ഷണം കൊണ്ടുവരാനായി ഷൂട്ടിംഗ് ലൊക്കേഷനിൽ വണ്ടികളും ഉണ്ടായിരുന്നില്ല. സെറ്റിൽ നിന്നും ഒരു വണ്ടി പറഞ്ഞയക്കുന്നതിനേക്കാൾ , ഭക്ഷണം ഉള്ള ഇടത്തുനിന്നും ഒരു വണ്ടി വരുന്നത് ആയിരിക്കും ഉചിതമെന്ന് കരുതി. അതിനുവേണ്ട കാര്യങ്ങളും ചെയ്തു.
എന്നാൽ മമ്മൂക്ക തിരിച്ചെത്തിയപ്പോൾ മമ്മൂക്കയുടെ ഭക്ഷണം മാത്രം എത്തിയിരുന്നില്ല. എന്തുകൊണ്ട് എത്തിയില്ല എന്ന് ആരോടോ ചോദിച്ചപ്പോൾ സേതു വണ്ടി തന്നില്ല എന്നായിരുന്നു മറുപടി . ഇത് കേട്ടതും മമ്മൂക്ക തന്നെ വിളിപ്പിച്ചു. ഇവിടെ വണ്ടി ഉണ്ടായിരുന്നോ എന്ന് മമ്മൂക്ക ചോദിച്ചു ഇല്ലെന്നു പറഞ്ഞു. കൂടുതലൊന്നും പറയാൻ സമ്മതിക്കാതെ മമ്മൂക്ക അവിടെ നിന്നും പുറത്താക്കി. സേതുവിനെ സെറ്റിൽ കണ്ടേക്കരുത് എന്നും താക്കീതു നൽകി.
അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയോട് മറുത്തൊന്നും പറയാൻ സാധിച്ചില്ല. മമ്മൂക്കയുടെ ഇളയച്ഛൻ ആയിരുന്നു നിർമാതാക്കളിൽ ഒരാൾ. സേതു മിടുക്കൻ ആയതുകൊണ്ടാണ് ഭക്ഷണം നേരത്തെ എത്തിയത് എന്നു പറഞ്ഞുകൊണ്ട് അവർ സംഭവങ്ങൾ മമ്മൂക്കയോട് വിശദീകരിച്ചു. അപ്പോൾ , അവനു അത് വായ തുറന്നു പറഞ്ഞു കൂടായിരുന്നോ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. അപ്പോൾ തന്നെ തിരിച്ചു സെറ്റിലേക്ക് തന്നെ വിളിപ്പിക്കുകയും ചെയ്തു.” സേതു പങ്കുവച്ചു
Post Your Comments