വിവാഹശേഷം കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് നടി സമീറ റെഡ്ഡി. സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവസാനിധ്യമാണ് സമീറ. ഇപ്പോഴിതാ മക്കൾക്കൊപ്പം ബീച്ചിൽ ബിക്കിനി ധരിച്ച് ആഘോഷിക്കുന്ന താരത്തിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. നേരത്തെ ബിക്കിനി അണിയുമ്പോൾ താൻ ചെറിയ കുറവുകളെക്കുറിച്ച് ഓർത്തു പോലും ആശങ്കപ്പെട്ടിരുന്നുവെന്നും. എന്നാൽ ഇപ്പോൾ താൻ ഇന്ന് പൂർണ സന്തോഷവതിയാണെന്നും സമീറ പറയുന്നു.
‘പണ്ടൊക്കെ ബീച്ചിൽ ബിക്കിനി ധരിച്ച് പോയിരുന്ന കാലം ഇപ്പോഴും ഓർക്കുന്നു. അന്ന് നല്ല ഷെയ്പുള്ള ശരീരം ഉണ്ടായിരുന്നെങ്കിലും ചെറിയ കുറവുകൾ പോലും കണ്ടെത്തി അതെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ബീച്ചിൽ എന്റെ കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുമ്പോൾ ഞാൻ എന്നത്തേക്കാളും സന്തോഷവതിയാണ്. 2021–ൽ ഷെയ്പുള്ള ശരീരം വീണ്ടെടുക്കുന്നതിനായി ശ്രമിക്കുമെങ്കിലും ഏതു രൂപത്തിലായാലും സ്വയം സ്നേഹിക്കണമെന്ന് ഈ നിമിഷങ്ങൾ എന്നെ ഓർമപ്പെടുത്തും. നിങ്ങളുടെ ശരീരത്തിന് വേണ്ടത് സ്നേഹവും ആത്മവിശ്വാസവുമാണ്. നിങ്ങൾ ഏതു രൂപത്തിലായിരിക്കുന്നുവോ ആ രൂപത്തിൽ നിങ്ങൾ മനോഹരമാണ്.’ സമീറ പറയുന്നു.
https://www.instagram.com/p/CJcxsuunZ51/?utm_source=ig_web_copy_link
Post Your Comments