‘ഓമന തിങ്കൾ കിടാവോ…’ ഇരയിമ്മൻ തമ്പിയുടെ താരാട്ടുപാട്ടിന് മനോഹരമായ ദൃശ്യാവിഷ്കാരം

നയനയും നന്ദനയുമാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്

താരാട്ടു പാട്ട് ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല.  അമ്മമാർ ഏറ്റവും അധികം ഏറ്റുപാടിയ ഒരു ഒരു താരാട്ടു ഗാനമാണ് ഇരയിമ്മൻ തമ്പി എഴുതി ഈണം നൽകിയ ‘ഓമന തിങ്കൾ കിടാവോ നല്ല..’ എന്ന ഗാനം. റാണി ഗൗരി ലക്ഷ്മി ഭായിയുടെ ആവശ്യപ്രകാരം കുട്ടിയായിരുന്ന സ്വാതിതിരുനാളിനെ ഉറക്കാനായിട്ടാണ് ‘ഓമന തിങ്കൾ കിടാവോ നല്ല’ എന്ന് തുടങ്ങുന്ന ഗാനം ഇരയിമ്മൻ തമ്പി എഴുതി ഈണം നൽകിയത് എന്നാണു.  ഗാനത്തിന്റെ രചനയെക്കുറിച്ചുള്ള കഥ. ഈ മനോഹര താരാട്ടുപാട്ടിന് ഒരു പുത്തന്‍ ശ്രവ്യ-ദൃശ്യാവിഷ്കാരം നൽകിയിരിക്കുകയാണ് ഈസ്റ്റ് കോസ്റ്റ്.

മൃദുല വാര്യരുടെ മനോഹരമായ ആലാപനത്തിന് നൃത്തചുവടുകളുമായി നയനയും നന്ദനയും അഭിനയിച്ചിരിക്കുന്നു. പ്രിയ ഗാനരചയിതാവ് സന്തോഷ് വർമ്മ ഈണം നൽകിയ ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയൻ ആണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടൈന്‍മെന്‍‌സ് പുറത്തിറക്കിയ ആല്‍ബത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രഞ്ജു ആർ അമ്പാടിയാണ്.

Share
Leave a Comment