GeneralLatest NewsNEWSSpecial

എന്റെ സ്വന്തം നാത്തൂൻസ് ; നസ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ

നാത്തൂനെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും സുപ്രിയ കമന്റ് ചെയ്തിട്ടുണ്ട്

പ്രേഷകരുടെ പ്രിയപ്പെട്ട ക്യൂട്ട് നടിയാണ് നസ്രിയ. സിനിമാമേഖലയിൽ ഒട്ടുമിക്ക താരങ്ങളുമായും അവരുടെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് താരം. നസ്രിയയ്ക്ക് നടൻ പൃഥ്വിരാജ് ഭാര്യ സുപ്രിയ, ദുൽഖർ സൽമാൻ എന്നിവർ തങ്ങളുടെ അനിയത്തികുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നത് സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ നാരിയയെ കെട്ടിപിടിച്ചു നിൽക്കുന്ന സുപ്രിയയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

ലവ് ഇമോജിക്കൊപ്പമാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുപ്രിയയും ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി ചിത്രം പങ്കുവെച്ചിട്ടുണ്ട്. നാത്തൂൻ എന്ന കുറിച്ച് കൊണ്ടാണ് സ്റ്റോറി ഷെയർ ചെയ്തിരിക്കുന്നത്. കൂടാതെ നാത്തൂനെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും സുപ്രിയ കമന്റ് ചെയ്തിട്ടുണ്ട്. ഇരു കുടുംബങ്ങളും തമ്മിലുള്ള സൗഹൃദം നേരത്തെയും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

https://www.instagram.com/p/CJbswIQJYpb/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button