
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്ക ശര്‍മയും വിരാട് കോഹ്‌ലിയും. തങ്ങളുടെ കുഞ്ഞുഅതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഗർഭകാലം ആഘോഷിക്കുന്ന അനുഷ്ക നിരവധി ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ പ്രമുഖ ഫാഷന്‍ മാഗസിനായ വോഗിന്റെ പുതിയ ലക്കത്തിന്റെ കവര്‍ ചിത്രം നിറവയറുമായി നില്‍ക്കുന്ന അനുഷ്കയുടെ ചിത്രമാണ് ചർച്ചയാവുന്നത്.
താരം തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. 2021 ജനുവരിയില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്ന് അനുഷ്കയും വിരാട് കോഹ്ലിയും നേരത്തെ അറിയിച്ചിരുന്നു. മേയ് മാസത്തോടു കൂടി അഭിനയരംഗത്തേക്ക് തിരികെയെത്തുമെന്നും അനുഷ്ക പറയുന്നു.
https://www.instagram.com/p/CJbKzARJncS/?utm_source=ig_web_copy_link
Post Your Comments