ചുവപ്പ് ഷർട്ടിട്ട് മുണ്ട് മടക്കിയുടുത്ത് മോഹൻലാൽ ; ആറാട്ട് ലുക്ക് ഏറ്റെടുത്ത് ആരാധകർ

ലൊക്കേഷനില്‍ നിന്നുള്ള മോഹൻലാലിൻറെ ചിത്രമാണ് വൈറലാകുന്നത്

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ടി’ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. വിന്‍റേജ് ബെന്‍സ് കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തെക്കിറങ്ങുന്ന മോഹന്‍ലാല്‍ കഥാപാത്രമായ ‘ഗോപന്‍റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് വൈറലാകുന്നത്.

ചുവന്ന ഷർട്ട് ധരിച്ച് മുണ്ട് മടക്കിയുടുത്ത് മാസ് ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്.

ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി, നേഹ സക്സേന തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.

Share
Leave a Comment